Wednesday, May 13, 2015

കിട്ടാനുണ്ടോ, ഒരു ഉടൽ…..



തല മാറട്ടെ.
അങ്ങിനെ പറഞ്ഞുകൊണ്ട് മനുഷ്യരുടെ തലകൾ തമ്മിൽ മാറ്റിവച്ചതായും പിന്നീട് അവയൊക്കെ പൂർവസ്ഥിതിയിലാക്കിയതായും ധാരാളം കഥകൾ നാം കുട്ടികൾക്കായി മെനഞ്ഞെടുത്തവ പ്രചാരത്തിലുണ്ട്.   അതുപോലെ കൂടുവിട്ട് കൂടുമാറൽ എന്ന മാന്ത്രികമോ താന്ത്രികമോ ആയ വിദ്യ ഏറെ കാലങ്ങളായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ടെന്നും അതിൽ പ്രാവീണ്യം സമ്പാദിച്ച, അങ്ങേയറ്റത്തെ വ്രതനിഷ്ഠയുള്ള ആളുകൾക്ക് ഇത് ഇന്നും നിഷ്പ്രയാസം ചെയ്യാനാകുന്നുണ്ടെന്നും സമൂഹത്തിൽ വിശ്വാസവുമുണ്ട്. എല്ലാം കെട്ടുകഥകളായിത്തന്നെ നിൽക്കുന്നുഅതിനുമപ്പുറത്ത് നമ്മുടെ ഉപദ്വീപിൽ പുരാതനകാലം മുതലേ പ്ലാസ്റ്റിക് സർജറി നിലവിലുണ്ടായിരുന്നുവെന്നും  അവയവങ്ങളോ, വേണ്ടിടങ്ങളിൽ  തലയും ഉടലും തന്നെയോ മാറ്റിവക്കൽ  നടന്നുപോന്നിരുന്നുവെന്നും പിന്നീടെങ്ങിനേയോ അതെല്ലാം ഇവിടത്തെ സംസ്കൃതിക്ക് നഷ്ടമായിപ്പോയതാണെന്നും ആരൊക്കെയോ പറയുന്നു.
എന്തായാലും, മറുചോദ്യങ്ങളുമായെത്തുന്നവരെ ബോദ്ധ്യപ്പെടുത്താൻ ആരുടെ കയ്യിലും ഒന്നിന്നും ശാസ്ത്രീയമായ തെളിവുകളുമില്ല


എന്നാൽ ഇപ്പോൾ അമേരിക്കയിൽ നിന്ന് പുതിയൊരു വാർത്ത എത്തുന്നുഅത് കേൾക്കുമ്പോൾ, ഏറെ സുതാര്യമായിരിക്കെത്തന്നെ സങ്കീർണ്ണതകളുടെ   നിഗൂഢതയിൽ പലപ്പോഴും സാമാന്യജനങ്ങൾക്ക് മുഴുവൻ വെളിപ്പെടാതെ നിൽക്കുന്ന ശാസ്ത്രത്തിന്റെ വഴി നമ്മെ കൊണ്ടെത്തിക്കുന്ന  പരിസരങ്ങൾ എത്രമേൽ അത്ഭുതപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതും  പലപ്പോഴും പേടിപ്പെടുത്തുന്നതുമാണെന്ന് നമുക്ക് തോന്നിയേക്കാം
അമേരിക്കയിൽ മേരിലാൻഡിലെ അന്നാപ്പോളിസിൽ വരുന്ന ജൂണിൽ നടക്കാനിരിക്കുന്ന അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിക്കൽ ആൻഡ് ഓർത്തോപീഡിക് സർജൻസ് എന്ന സംഘടനയുടെ വർഷികയോഗത്തിൽ ഇറ്റലിയിലെ ട്യൂറിൻ അഡ്വാൻസ്ഡ് ന്യൂറോമോഡുലേഷൻ ഗ്രൂപ്പ് എന്ന സംഘടനയിലെ സെർജിയോ കനവരോ എന്ന ശാസ്ത്രജ്ഞൻ ഒരു മനുഷ്യന്റെ കഴുത്തിന്നു താഴേയുള്ള ഭാഗം, അതായത് ഉടൽ, മൊത്തമായിത്തന്നെ മറ്റൊരാളുടെ തലയിലേക്ക് മാറ്റിവക്കാമെന്നുള്ള ആശയം ചർച്ചക്ക് വെക്കാൻ പോകുകയാണത്രെഒരു തലമാറ്റിവക്കലിന്ന് ശ്രമങ്ങൾ തുടങ്ങേണ്ട സമയമായെന്നും 2017-ഓടെത്തന്നെ  അത് പ്രാവർത്തികമാക്കാൻ കഴിയുന്നതാണെന്നും അദ്ദേഹത്തിന്ന് ഉറപ്പുണ്ട്

  
പട്ടികളിലും എലികളിലുമൊക്കെ തലമാറ്റിവക്കൽ പരീക്ഷണങ്ങൾ ഇതിനകം നടന്നിട്ടുണ്ട്ആദ്യശ്രമം നടന്നത്,  1954-,  ഒരു പട്ടിയിൽ സോവിയറ്റ് റഷ്യയിലാണ് ഒരു പട്ടിക്കുഞ്ഞിന്റെ തലയും മുൻകാലുകളും മറ്റൊരു വലിയ പട്ടിയുടെ പൃഷ്ഠഭാഗത്ത് തുന്നിച്ചേർക്കപ്പെട്ടുഇതിലും, പിന്നീട് നടത്തിയ ഇത്തരം മറ്റ് പരീക്ഷണങ്ങളിലും ഉപയോഗിച്ച മൃഗങ്ങളൊന്നുംതന്നെ ഒരാഴ്ചയിലധികം ജീവിച്ചിരുന്നിട്ടില്ല. പിന്നീട്, 1970 കളിൽ, കുരങ്ങന്മാരിൽ പരിക്ഷണം നടന്നിട്ടുണ്ട്അത് അമേരിക്കയിലാണ്ഒരു കുരങ്ങന്റെ തല മറ്റൊരു കുരങ്ങന്റെ ഉടലിൽ തുന്നിച്ചേർക്കുകയായിരുന്നു അന്ന് ചെയ്തത്അത് ഏറെക്കറെ വിജയകരവുമായിരുന്നു.
ശരീരകലകളെ കേടുകൂടാതെ നിർത്താനായി സ്വീകർത്താവിന്റെ തലയും അതിഥിയായെത്തുന്ന ഉടലും ദീർഘസമയത്തേക്ക്, ദിവസങ്ങളോളം തന്നെ, അതിശൈത്യാവസ്ഥയിൽ നിർത്തിക്കൊണ്ട് ഈ ശസ്ത്രക്രിയ ചെയ്യാമെന്നാണ് കനെവെരോ പറയുന്നത്.   ശസ്ത്രക്രിയക്ക് ചിലപ്പോൾ ദിവസങ്ങളോളം തന്നെ വേണ്ടിവന്നേക്കാംഅതിസൂക്ഷ്മതയോടെ രണ്ടു ശരീരങ്ങളുടേയും ഗളഭാഗം മുറിച്ചെടുത്ത്, പ്രധാനപ്പെട്ട രക്തക്കുഴലുകൾ ട്യൂബുകൾ ഉപ്യോഗിച്ച് പരസ്പരം ബന്ധിപ്പിച്ച്, നട്ടെല്ലിന്റെ കഴുത്തിലെ കശേരുക്കൾ കൃത്യസ്ഥാനത്ത് വേർപെടുത്തി, സുഷുമ്നകൾ അതിസൂക്ഷ്മതയോടെ വൃത്തിയായും കൃത്യമായും മുറിച്ചുതയ്യാറാക്കി,--------- അങ്ങിനെ പോകുന്നു അതിനുള്ള തയ്യാറെടുപ്പ്.  രണ്ട് സുഷുമ്നകളുടേയും അറ്റങ്ങൾ ശരിയായ മട്ടിൽ അറ്റത്തോടറ്റം ചേർക്കാൻ അവയുടെ സന്ധിയിൽ പോളിയുറേത്തേൻ ഗ്ലൈക്കോൾ എന്ന രാസവസ്തു വേണ്ട അളവിൽ കുടഞ്ഞിട്ടാൽ മതിയെന്നാണ് അദ്ദേഹം പറയുന്നത്ഇതേ പദാർത്ഥം ഉടലിലേക്ക് ദീർഘസമയത്തേക്ക്, മണിക്കൂറുകളൊ ദിവസങ്ങളോളമോ തന്നെഇൻജെക്ട് ചെയ്തുകൊടുക്കുകയും വേണമതെ. അതോടെ സുഷുമ്നാശൃംഖലകൾ തമ്മിൽ വേണ്ടപോലെ ഉരുകിച്ചേരുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്അതിന്നുശേഷമാണ് മാംസപേശികളും രക്തക്കുഴലുകളും തമ്മിൽ തുന്നിച്ചേർക്കേണ്ടതെന്നും അദ്ദേഹം പറയുന്നുമൂന്നോ നാലോ ആഴ്ചക്കാലത്തേക്ക് ശരീരചലനങ്ങൾ ഒഴിവാക്കി നിർത്തേണ്ടതിലേക്ക് അത്രയും കാലം സ്വീകർത്താവിനെ, തലയെ, (കൂട്ടത്തിൽ ഉടലിനേയും?) പൂർണ്ണമായ അബോധാവസ്ഥയിൽ കിടത്തേണ്ടതായും വരുംഅത്രയും കാലം നാഡീവ്യൂഹത്തിലേക്ക് ചെറിയ വൈദ്യുതിതരംഗങ്ങൾ കടത്തിവിട്ടുകൊണ്ട് സുഷുമ്നകളുടെ കൂടിച്ചേരൽ ത്വരിതപ്പെടുത്തുകയും ചെയ്യാമത്രെ.
എല്ലാം കഴിഞ്ഞ് ആൾ ബോധാവസ്ഥയിൽ തിരികെയെത്തുമ്പൊൾ ഇഷ്ടന്ന് ശരീരം അനക്കാനും പഴയശബ്ദത്തിൽ(ആരുടെ?) സംസാരിക്കാനും ആകുമെന്നാണ് കനവരോ പറയുന്നത്ശരിയായ വ്യായാമമുറകളിലൂടെ ഒരു കൊല്ലത്തിനകം ആൾക്ക് എണീറ്റ് നടക്കാനാകുമെന്നും അദ്ദേഹം കരുതുന്നുണ്ട്.


മിക്ക അവയവമാറ്റങ്ങളിലും നടക്കുന്നതുപോലെ മസ്തിഷ്കമരണം സംഭവിച്ചവരുടെ ഉടൽ ഇതിന്നായി ഉപയോഗിക്കാമെന്നാണ് നിർദ്ദേശം. ഇങ്ങിനെ ഒരു പുതിയ ഉടൽ സ്വായത്തമാക്കാൻ ഒരുപാടുപേർ താല്പര്യത്തോടെ സ്വയം മുന്നോട്ട് വരുന്നുണ്ടെന്നും കനവെരോ പറയുന്നു.


എന്നാൽ കനവരോ പറയുന്നതിനോട് വിയോജിപ്പും എതിർപ്പും പ്രകടിപ്പിക്കുകയാണ് ശാസ്ത്രസമൂഹവും പൊതുസമൂഹവും വെവ്വേറെ ഉടമസ്ഥരുള്ള ഒരു തലച്ചോറിന്റേയും സുഷുമ്നയുടേയും അറ്റങ്ങൾ തമ്മിൽ ബന്ധിപ്പിക്കുക അസാദ്ധ്യമാണെന്നും ബന്ധിപ്പിക്കാൻ കഴിഞ്ഞാലും അതിന്നുശേഷം സ്പർശനത്തിനോട് വൈകാരികമായി പ്രതികരിക്കാനും ശരീരചലനങ്ങൾ നിയന്ത്രിക്കാനും പ്രസ്തുത രോഗിക്ക് കഴിയുമോ എന്ന കാര്യത്തിൽ കടുത്ത സംശയമുണ്ടെന്നും അക്കൂട്ടർ പറയുന്നു 


ശരീരത്തിലെ ഒരോ കോശത്തിലും ജീനുകൾ ഏറെക്കുറെ സ്വതന്ത്രമായിത്തന്നെ പെരുമാറുന്നുണ്ടെന്നുമിരിക്കെ വ്യക്തിത്വം തലച്ചോറിൽ മാത്രം ഒതുങ്ങുന്നതാണെന്ന് എങ്ങിനെ പറയാൻ കഴിയുമെന്ന ചോദ്യവുമുണ്ടാകാം.    നേരത്തെ കുരങ്ങന്റെ തല മാറ്റിവച്ചപ്പോൾ പുതിയ ശരീരമാണ് തലയെ നിരാകരിച്ചതെന്ന് ഡോക്ടർമാർ പറയുന്നുണ്ട്അങ്ങിനെ വരുമ്പോൾ ശരീരമാണോ അതോ തലയാണോ, വൈദ്യശാസ്ത്രപരമായി, സ്വീകർത്താവായി മാറുന്നതെന്ന ചോദ്യം ന്യായമായും ഉത്ഭവിക്കാംവൃക്കയും കരളുമെല്ലാം മാറ്റിവക്കുമ്പോൾ നിരാകരിക്കപ്പെടുന്നത് വൃക്കയും കരളും മാത്രമാണ്.    പുതിയൊരു കരളൊ വൃക്കയോ സ്വീകരിക്കാൻ  അയാളപ്പോഴും തയ്യാറാണ്. അതിനാൽ  ഇവിടെ ശസ്ത്രക്രിയ്ക്കായി പണം മുടക്കി മുന്നോട്ട് വരുന്ന ആൾ എന്ന് സ്വീകർത്താവിനെ നിയമപരമായി ആദ്യം തന്നെ നിർവചിച്ചുവക്കേണ്ടതായിവരും.   അപ്പോൾ എനിക്ക് തലയിലാണ് പ്രശ്നമെങ്കിൽ എന്റെ ഉടലിനോട് ചേർക്കാവുന്ന ഒരു തല കിട്ടിയാൽ അത് രീതിയിൽ മാറ്റിവക്കാവുന്നതല്ലേ എന്ന ചോദ്യവും ഉയർന്നു വരാംവീണ്ടും പ്രശ്നങ്ങളുണ്ടാക്കാവുന്ന കാര്യം വ്യത്യസ്തങ്ങളായ ഉടലും തലയും പേറുന്ന വ്യക്തിത്വത്തെക്കുറിച്ചുമാകുംഅവയവമാറ്റങ്ങൾ ഒരാളേയും പ്രത്യക്ഷത്തിൽ രൂപമാറ്റത്തിന്നു വിധേയമാക്കുന്നില്ല.   എന്നാൽ ശരീരമോ തലയോ മാറ്റിവക്കുമ്പോൾ അയാൾ കാര്യമായ രൂപമാറ്റത്തിന്ന് വിധേയനാകുകയാണ്ഇത് അയാൾക്കും അയാളുടെ അടുത്ത ബന്ധുക്കളിലും എന്തൊക്കെ മാനസികപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നോ പുറത്ത് സമൂഹം അയാളെ എങ്ങിനെ കണക്കിലെടുക്കുമെന്നോ ഒന്നും ആരും പഠനവിഷമാക്കിക്കഴിഞ്ഞിട്ടുമില്ല
ജനിതകപരമായും അയാൾ എവിടെയാണ് എന്ന ചോദ്യവും ഉയർന്നു വരാംരണ്ട് ജനിതകപാരമ്പര്യങ്ങൾ ഏറെക്കുറെ തുല്യശക്തിയോടെ പേറുന്ന മനുഷ്യൻ എന്ന ഒരു പ്രശ്നം ഇതിൽ അന്തർലീനമാണ്.    അയാളുടെ പിൽക്കാലത്തേക്കുള്ള ജനിതകവും നിയമപരവുമായ പിതൃത്വവും മാതൃത്വവുമൊക്കെ ചോദ്യം ചെയ്യപ്പെടാംഅങ്ങിനെ വരുമ്പോൾ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാർക്ക് വന്നുപോയേക്കാവുന്ന കൈപ്പിഴകളൂടെ ഉത്തരവാദിത്തം ചോദ്യംചെയ്യാൻ തലയുടെയോ അതോ ഉടലിന്റേയോ പിൻഗാമികളിൽ അധികാരം ആർക്കാണ് എന്ന പ്രശ്നവും പൊങ്ങിവരാം.


മറ്റൊരു കാര്യം ഇതിന്നു വേണ്ടിവരാവുന്ന ഭീമമായ പണച്ചിലവാണ്അതുകൊണ്ടുതന്നെ വളരെ ചുരുക്കം ആളുകൾക്കേ ഇത് പ്രയോജനപ്പെടൂമാത്രമല്ല പല അവയവങ്ങളും ഒരു ദാതാവിൽ നിന്നെടുത്ത് പലർക്കായി ഉപയോഗപ്പെടുത്തുമ്പോൾ ഒന്നിൽക്കൂടുതൽ ജീവൻ രക്ഷിക്കാമല്ലോ എന്ന കാര്യവും ആലോചനാവിഷയമാണ്ആർക്കാണ് കൂടുതൽ അർഹത എന്ന് നിർണ്ണയിക്കാൻ പുതിയ മാനകങ്ങൾ ഉണ്ടാക്കേണ്ടിയും വരും.


അവയവങ്ങൾ മാറ്റിവക്കുമ്പോൾ പ്രകടമാകാത്ത വംശബോധങ്ങൾ പുതിയ ഒരു ശരീരം സ്വീകരിക്കുമ്പോൾ സ്വീകർത്താവ് പരിഗണിച്ചേക്കാം എന്നത് വംശാതീതമായ മാനവികത എന്ന ആശയത്തെത്തന്നെ പോറലേൽപ്പിക്കുകയും അതുകൊണ്ട് തൊഴിലാരംഭിക്കുന്നതിന്നു മുൻപ് പുത്തൻ ഡോക്ടർമാർ ഹിപ്പോക്രാറ്റിസിനെ ഓർമ്മിച്ചുകൊണ്ട് എടുത്തുപോരുന്ന ജനീവ ഡിക്ലറേഷനിലെ പ്രതിജ്ഞകൾ പലതും അവർക്ക് ലംഘിക്കേണ്ടതായും വരും.
ഒരു അവയവമാറ്റം കഴിഞ്ഞ മനുഷ്യനേപ്പോലെത്തന്നെ തലയോ ഉടലോ മാറ്റിവച്ച ഒരു മനുഷ്യനെ  പൊതുസമൂഹം സ്വീകരിക്കുമോ എന്നതും ആലോചനാവിഷയമാണ്. ഇതൊക്കെക്കൊണ്ട് പൊതുജനങ്ങളോടുള്ള തങ്ങളുടെ ബാദ്ധ്യതകളെക്കുറിച്ച് ബോധവാന്മാരായ, ജാനാധിപത്യത്തിൽ അധിഷ്ഠിതമായ, ഒരു ഭരണകൂടവും തലമാറ്റൽ ശസ്ത്രക്രിയ അനുവദിക്കാൻ സാദ്ധ്യതയില്ലെന്ന കാര്യം ഉറപ്പാണ്.   സർക്കാറുകൾ അംഗീകരിക്കുന്നതിന്നുമുൻപ് പൊതുസമൂഹം ഇതിനെ അംഗീകരിക്കേണ്ടതുമുണ്ട്അതുകൊണ്ട് വൈദ്യസമൂഹത്തിന്റേയും സർക്കാറുകളുടേയും പൊതുസമൂഹത്തിന്റേയും മുമ്പിൽ കാര്യങ്ങൾ നിരത്തിവച്ച് അവരുടെ അംഗീകാരം നേടുക എന്ന ഉദ്ദേശത്തോടേ കനവരോയും കൂട്ടുകാരും കഠിനാദ്ധ്വാനം ചെയ്യുകയാണ്.


ഇങ്ങിനെ നിയമപ്രശ്നങ്ങളുടേയും ധാർമ്മികതയുടേയും നൂറുകൂട്ടം പ്രശ്നങ്ങളിൽ കുരുങ്ങിയാവും ഇതിന്റെ പടപ്പുറപ്പാട്. ഏറ്റവും പ്രധാനമായ കാര്യം അതിലെ ധാർമ്മികത തന്നെയായിരിക്കുംപ്രകൃതിനിയമങ്ങൾക്കനുസൃതമല്ലാത്തെ ഒരു ജീവി എന്ന സ്ഥാനം അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന വ്യക്തികളെ എവിടെയാവും സമൂഹത്തിൽ പ്രതിഷ്ഠിക്കുക എന്ന ചോദ്യംഅതുകൊണ്ടൊക്കെ യൂറോപ്പിലേയോ അമേരിക്കയിലേയോ സർക്കാറുകളൊന്നും ഇതിന്ന് സമ്മതം കൊടുക്കാനിടയില്ലെന്ന് കനവെരോക്കും നന്നായിട്ടറിയാംഅതിനാൽ ചികിത്സാരംഗത്ത് അത്ര കർക്കശമായ സർക്കാർനിയന്ത്രണങ്ങളൊന്നുമില്ലാത്ത  മറ്റേതെങ്കിലും രാജ്യത്ത് വച്ച് ഈ ശസ്ത്രക്രിയ ചെയ്യാനാകുമോ എന്ന കാര്യവും കനവരോ പരിശോധിക്കുന്നുണ്ടത്രെ.
നേരത്തേ ജീവികളിൽ ക്ലോണിങ്ങ് സാധ്യമാണെന്നു വന്നപ്പോഴും ഇതേപോലെയുള്ള നിരവധി ധാർമ്മികവും നിയമപരവുമായ പ്രശ്നങ്ങൾ പൊങ്ങിവന്നിരുന്നുമനുഷ്യരിൽ അത് പ്രയോഗികമാക്കാനുള്ള ശ്രമങ്ങൾക്ക് ആധുനികലോകത്തെ എല്ലാ സർക്കാറുകളും കടുത്ത തടസ്സങ്ങൾ നിയമങ്ങളിലൂടെ കൊണ്ടുവരികയുണ്ടായിപ്രകൃതി അനുവദിച്ച മാർഗ്ഗത്തിലൂടെയല്ലാതെ, കൃത്രിമമായി, മനുഷ്യരെ ഉത്പാദിപ്പിച്ചെടുക്കാൻ നിയമങ്ങൾ ഒരിടത്തും സമ്മതിക്കുന്നുമില്ല


സ്വാഭാവികമായ മാർഗത്തിൽ കുട്ടികളുണ്ടാകാത്തവർക്ക് ക്ലോണിങ്ങിലൂടെ പ്രസവം സാദ്ധ്യമാക്കാമെന്നവകാശപ്പെട്ട് ഇംഗ്ലണ്ടിൽ ഇയ്യിടെ ഒരു ഡോക്ടർ മുന്നോട്ടു വന്നപ്പോളുണ്ടായ വൈദ്യസമൂഹത്തിന്റേയും ഭരണകർത്താക്കളുടേയും പ്രതികരണങ്ങൾ ശ്രദ്ധേയമാണ്
പ്രൊ. സെവറിനൊ ആന്റിനൊരി എന്ന ഡോക്ടർ ആണ് ഇത്തരത്തിൽ കുട്ടികളുണ്ടാകാൻ താല്പര്യപ്പെട്ടുകൊണ്ട് ധാരാളം ദമ്പതികൾ മുന്നോട്ട് വരുന്നുണ്ടെന്നും അവരിൽ ബ്രിട്ടീഷുകാരായ എട്ടു വനിതകളിൽ ക്ലോണിങ്ങ് വഴി കുട്ടികൾ സൃഷ്ടിച്ചുകൊടുക്കാൻ ഈ നവംബർ മാസത്തോടെ താൻ തയ്യാറാകുകയാണെന്നും പറയുന്നത്.   പക്ഷേ പൊതുസമൂഹവും വൈദ്യസമൂഹവും ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞുഇംഗ്ലണ്ടിലെ പത്രങ്ങളിലൊക്കെ ഈ വാർത്ത ഇന്ന് ചർച്ചാവിഷയമാണ്ഇറ്റലിക്കാരനായ ഈ ഡോക്ടർക്കെതിരെ അച്ചടക്കനടപടികളെടുക്കാൻ തുടങ്ങുകയാണ് ഇറ്റാലിയൻ മെഡിക്കൽ അസോസിയേഷൻക്ലോണിങ്ങിനെക്കുറിച്ചുള്ള യൂറോപ്പ്യൻ നിയമങ്ങളുടെ ലംഘനമാണ് ഈ ശ്രമമെന്ന കാരണമാണ് അവർ പറയുന്നത്ഇറ്റലിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് ആന്റിനോരിയെ ആജീവനാന്തം വിലക്കാൻ സാദ്ധ്യതയുണ്ടെന്നാണ്  റോമിലെ മെഡിക്കൽ അസോസിയേഷൻ വൈസ് പ്രസിഡന്റായ മരിയൊ ഫാൽക്കോനി പറയുന്നത്. 


മനുഷ്യരെ ക്ലോൺ ചെയ്യുന്നതിനെതിരെ പ്രവർത്തിക്കുന്ന സംഘടനകളും രംഗത്തുണ്ട്. ഇംഗ്ലണ്ടിലെ അത്തരമൊരു സംഘടനയായ ലൈഫിന്റെ(LIFE)  പ്രൊഫ. ജാക്ക് സ്കാരിസ്ബ്രിക് പറഞ്ഞത് പ്രകൃതിയുടെ നിയത്തിന്ന് പുറത്തുപോയി ചൂഷണോദ്ദേശത്തോടെ മനുഷ്യരെ  നിർമ്മിച്ചെടുക്കുകയെന്നത് ആർക്കും അംഗീകരിക്കാനാവില്ലെന്നും  ആന്റിനോരി എത്രയും വേഗം സ്ഥലം വിടുന്നതാണ് നല്ലതെന്നുമാണ്


സാങ്കേതികമായി സാദ്ധ്യതയുള്ളവയാണെങ്കിൽപ്പോലും ശാസ്ത്രസമൂഹവും പൊതുസമൂഹവും ഇതിനെതിരെത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.   വിദ്യകൾ മനുഷ്യരിൽ പ്രയോഗിക്കാൻ ഒരു സമൂഹവും ഇന്നേ വരെ അംഗീകാരം നൽകിയിട്ടില്ലഅതിന്നുകാരണം അതിലെ ധാർമ്മികതയുടെ പ്രശ്നം തന്നെയാണ്. ഏറ്റവും കൊടിയ ഒരേകാധിപതിയുടെ ഭരണത്തിന്റെ കീഴിലേ മനുഷ്യരിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തിപ്പോന്ന ഒരു ചരിത്രം നാം കേട്ടിട്ടുള്ളൂ - രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ നിന്ന്. അന്ന് `മനുഷ്യരെ കൂട്ടം കൂട്ടമായി പരീക്ഷണമൃഗങ്ങളായി ഉപയോഗിച്ചിരുന്ന കഥകൾ നാം കേട്ടിട്ടുണ്ട്ജാനാധിപത്യപ്രവണതകൾ ഏറെകുറെ മേൽക്കൈ നേടിനിൽക്കുന്ന, ഭരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കിയ, ആധുനിക രാഷ്ട്രങ്ങളിലൊക്കെ  മനുഷ്യരിൽ  ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതിന്ന് ക്കാലത്ത് വിലക്കുകളുണ്ട്മൃഗങ്ങളിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതിനെതിരെത്തന്നെ പ്രതികരിക്കുന്ന അസംഖ്യം ആളുകൾ പല രാജ്യങ്ങളിലായുണ്ട്പൊതുമണ്ഡലത്തിൽ ധാർമികമായി അംഗീകരിക്കപ്പെടാത്ത ഒരു പദ്ധതി മനുഷ്യരിൽ പ്രയോഗിക്കാൻ അനുകൂലമായ നിയമങ്ങൾ ഉണ്ടാക്കിയെടുക്കൽ ജനാധിപത്യസ്വഭാവമുള്ള രാജ്യങ്ങളിൽ അസാദ്ധ്യമാണെന്നിരിക്കെ അടുത്തകാലത്തൊന്നും തന്നെ വിദ്യകൾ മനുഷ്യരിൽ ഉപയോഗിക്കപ്പെടാൻ ഇടയുമില്ല
ചരിത്രപഠനങ്ങളിലൂടേയോ, പുരാവസ്തുശാസ്ത്രത്തിന്റെയോ  ആധുനികശാസ്ത്രത്തിന്റേയോ സഹായത്തോടെയോ വേണ്ടത്ര തെളിവുകൾ ലഭ്യമാക്കിയിട്ടില്ലാത്തതുകൊണ്ട് പുരാതനകാലത്ത്തന്നെ ഇന്ത്യയിൽ അവയവങ്ങളും തലതന്നേയും  മാറ്റിവക്കലും നടന്നിരുന്നുവെന്ന ഒരുകൂട്ടം ആളുകളുടെ വാദം അപ്പാടെ തള്ളിക്കളയാമെന്നിരിക്കിലും നേരത്തെ പറഞ്ഞ  വസ്തുതകളുടെ വെളിച്ചത്തിൽ കൂടി ആ വാദങ്ങളെ വിശകലനം ചെയ്യുമ്പോൾ അവക്ക് സാധുത ഒട്ടും തന്നെ ഇല്ലെന്നു കാണാം  ആധുനികശാസ്ത്രം അത്തരം  സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ അംഗീകരിക്കുന്നുണ്ടെങ്കിലും നൂറ്റാണ്ടുകളിലൂടെ നടന്നുപോരുന്ന ജ്ഞാനസമ്പാദനശ്രമങ്ങളുടെ ബാക്കിപത്രമായി അത് ഇന്ന് സ്വരൂപിച്ചുവച്ചിട്ടുള്ള അത്തരം സാങ്കേതികവിദ്യകൾ കുറ്റമറ്റവയായിക്കഴിഞ്ഞിട്ടില്ലെന്നും, അവ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നുംഅവ ജനോപകാരപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തേണ്ടതിലേക്ക് പര്യാപ്തമായ നിയമങ്ങൾ ഭരണകൂടങ്ങൾ ഉണ്ടാക്കിവക്കണമെന്നും  അതേ ശാസ്ത്രലോകം മുഴുവനും തന്നെ അടിവരയിട്ട് പറയുന്നുണ്ട്തങ്ങൾ കണ്ടെത്തുന്നവയിലെല്ലാം തന്നെ സൃഷ്ടിപരങ്ങളായവയോടൊപ്പം പലതും പലമട്ടിൽ വിനാശകാരികൾ കൂടിയാണെന്നും  അവർ മനസ്സിലാക്കുന്നുണ്ട്അതുകൊണ്ട് പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു നടപടി അല്ലെങ്കിൽ ഒരു സംസ്കൃതി എന്നെങ്കിലും നമുക്കാവശ്യമുണ്ടോ എന്ന ചോദ്യമെറിഞ്ഞുകൊണ്ട്, അവർക്ക് അംഗീകരിക്കാനാകാത്തവക്ക് തടയിടാൻ, ധാർമികതയുടെ പേരിൽ, അതേ ശാസ്ത്രസമൂഹത്തെ പ്രേരിപ്പിക്കുന്നതെന്താണ്? പൊതുസമൂഹവും പെട്ടെന്നൊന്നും തന്നെ ഇത്തരം വിദ്യകളെ അംഗീകരിക്കുമെന്നും തോന്നുന്നില്ലഹിരോഷിമക്കും നാഗസാക്കിക്കും ശേഷം ഇന്നേവരെ മനുഷ്യരുടെ മേൽ ഒരിടത്തും ആണവായുധങ്ങൾ പ്രയോഗിക്കപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്.  

കാര്യങ്ങൾ അങ്ങിനെയായിരിക്കെ പുരാതനകാലത്ത് അന്നത്തെ സമൂഹത്തിന്റെ പൂർണ്ണാംഗീകാരത്തോടേ തലമാറ്റിവക്കലുകളും  പരകായപ്രവേശങ്ങളുമെല്ലാം നിഷ്പ്രയാസം നടന്നുപോന്നിരുന്നുവെന്ന് പറയുന്നതിലെ സാംഗത്യം തന്നെ അപ്രസക്തമാകുന്നു ജീവനേയും ആത്മാവിനേയും ശരീരത്തെയും ബന്ധപ്പെടുത്തി നിരന്തരമായി അന്വേഷണങ്ങളും വാദപ്രതിവാദങ്ങളും നടന്നുപോന്ന  പുരാതന ഇന്ത്യയിൽ  മനീഷികളായ ഏതെങ്കിലും ഋഷിവര്യന്മാർ തലമാറ്റിവക്കലിന്ന് അംഗീകാരം നൽകണമെന്ന് വാദിച്ചിരിക്കാൻ ഒരു സാദ്ധ്യതയുമില്ലതലമുറകളോളം പുറകോട്ടു പോയി എല്ലാ പിതൃക്കൾക്കയും ഉദകക്രിയകൾ നടത്തി പ്പോന്നിരുന്ന, ഇന്നും അതൊക്കെ തുടർന്നുപോരുന്ന, പിതൃത്വം അത്രയേറെ പവിത്രമായി കരുതിപ്പോരുന്ന ഇന്ത്യൻ സമൂഹം, പൈതൃകശൃംഖലകൾ മുറിഞ്ഞുപോകുകയോ സംശയാസ്പദമാകുകയോ അപ്രസക്തമാകുകയോ ചെയ്യാവുന്ന രീതിയിൽ, തങ്ങളുടെ പിൽക്കാലപരമ്പരയിൽ തലമാറ്റിവക്കപ്പെട്ട ഒരു വികലവ്യക്തിത്വം കടന്നുവരാനുള്ള സാദ്ധ്യതകൾക്ക് തടയിടാതിരിക്കുമെന്ന് വരാൻ വയ്യ. ശരീരം മരിച്ചുകഴിഞ്ഞാലും ആത്മാവ് ബാക്കിനിൽക്കുമെന്നും അത്ര വലിയ സാന്നിദ്ധ്യമുള്ള ഒരു ശക്തിയുടെ ഇരിപ്പിടമായ മുഴുവൻ ശരീരത്തിലെയും ജിവൻ നഷ്ടപ്പെടുന്നവരെ അത്മാവ് മുക്തമാകുന്നില്ലെന്നും വന്നാൽ തലമാറ്റിവക്കപ്പെട്ട വ്യക്തികൾക്ക് രണ്ട് ആത്മാക്കൾ ഉണ്ടായിരിക്കുമെന്നും തോന്നിപ്പോകാംപുനർജന്മങ്ങളിൽ വിശ്വസിക്കുന്ന ഇന്ത്യൻ ആത്മീയചിന്തക്ക് അത് ഏതായാലും ചേർന്നതല്ലാത്തതുകൊണ്ട് ആരും തന്നെ തലമാറ്റിവക്കലിനെ അനുകൂലിച്ചിരിക്കാൻ വയ്യ.    പശ്ചാത്തലത്തിൽ ആധുനികമനുഷ്യസമൂഹവും  അധാർമികമെന്ന് വിധിയെഴുതുന്ന ഒരു പ്രവർത്തിക്ക് മഹാഭാരതകാവ്യത്തിന്റെ കാലത്തോ അതിന്നപ്പുറത്തോ ഇപ്പുറത്തോ എന്നെങ്കിലും അംഗീകാരം നലക്പ്പെട്ടിരുന്നുവെന്നും, ഭിഷഗ്വരന്മാർ യാതൊരു വീണ്ടുവിചാരവുമില്ലാതെ  അത്തരം ശസ്ത്രക്രിയകൾ ഇവിടെ നടത്തിപ്പോന്നിരുന്നു എന്നും വിശ്വസിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവരും. അത്തരമൊരു കാര്യം പുരാതനകാലത്ത് ഏതെങ്കിലും സമൂഹം ആചരിച്ചുപോന്നിരുന്നുവെങ്കിൽ ആ സംസ്കൃതിക്ക് ഒരുതരത്തിലുള്ള മേന്മയും അവകാശപ്പെടാനുമാകില്ല.